Malayalam
ml
HomeContact UsFAQBlog

ബൃഹത്തായ ടാർഗറ്റ് ചെയ്യൽ

നിങ്ങളുടെ ബിസിനസ് മെച്ചപ്പെടുത്താനായി വിവിധ ഉപഭോക്തൃ വിഭാഗങ്ങളിലേക്ക് വിപണനം ലക്ഷ്യമിടുന്നതിനെ ടാർഗറ്റിംഗ് എന്ന് വിളിക്കുന്നു. കുറഞ്ഞ ചെലവിലൂടെ കൂടുതൽ കാര്യക്ഷമമായി ബിസിനസ് ചെയ്യാൻ ഇത് സഹായകമാണ്. റീസെല്ലിംഗിനായി ഗുണമേന്മയുള്ള ഉൽപ്പന്നങ്ങളുടെ വിശാല ശ്രേണിയാണ് മീഷോ നൽകുന്നത്. കാര്യക്ഷമമായി വിൽപ്പന നടത്തി ലാഭം നേടാൻ ബൃഹത്തായ രീതിയിൽ ടാർഗറ്റ് ചെയ്യേണ്ടതുണ്ട്.   

ശരിയായ പ്ലാറ്റ്‌ഫോം തിരഞ്ഞെടുക്കുക:

വിൽപ്പനയ്ക്കായി ശരിയായ പ്ലാറ്റ്‌ഫോം തിരഞ്ഞെടുക്കുന്നതിലൂടെ അനുയോജ്യരായ വൻ പ്രേക്ഷക സമൂഹത്തെ ലക്ഷ്യമിടാം. ഫേസ്ബുക്ക്, വാട്ട്സാപ്പ്, ഇൻസ്റ്റഗ്രാം പോലുള്ള സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകളിലൂടെ പ്രേക്ഷക സമൂഹത്തെ ടാർഗറ്റ് ചെയ്യാനും മികച്ച ഉപഭോക്തൃ അടിത്തറ സൃഷ്ടിക്കാനുമാകും. ബൃഹത്തായ രീതിയിൽ ടാർഗറ്റ് ചെയ്യാനും ലീഡുകളെ സൃഷ്ടിക്കാനും ഫേസ്ബുക്കിലെ ബൈ ആൻഡ് സെൽ ഗ്രൂപ്പുകളും ഇൻസ്റ്റഗ്രാമും ഉപയോഗപ്രദമാണ്. 

ഉൽപ്പന്നത്തെ അടുത്തറിയൂ:

വിൽക്കാൻ ഉദ്ദേശിക്കുന്ന ഉൽപ്പന്നത്തെ കുറിച്ച് അഗാധമായ അറിവ് നേടുന്നത് വിൽപ്പനയ്ക്ക് കൂടുതൽ സഹായകമാണ്. കൃത്യമായ അന്വേഷണ നിരീക്ഷണങ്ങളിലൂടെ ഇത് പ്രാവർത്തികമാക്കാം. കൂടാതെ, ട്രെൻഡുകളെ കുറിച്ച് മനസിലാക്കുന്നതും വിൽപ്പന അധികരിക്കാൻ ഇടയാക്കും.

    

ഉപഭോക്തൃ വിഭജനം:

നിങ്ങളുടെ സൗകര്യത്തിന് അനുസരിച്ച് നിശ്ചിത രീതിയിൽ വിഭാഗീകരിച്ച ശേഷം കൂടുതൽ കാര്യക്ഷമമായി ടാർഗറ്റ് ചെയ്യാനാവും. ഞങ്ങളുടെ റീസെല്ലർമാർ സാധാരണ നാല് വിഭാഗങ്ങളായി തരംതിരിക്കുന്നു. 

  1. ജനസംഖ്യാപരമായ വിഭജനം: പ്രായം, ലിംഗഭേദം, മതം, വിവാഹാവസ്ഥ, വിദ്യാഭ്യാസം തുടങ്ങിയവയുടെ അടിസ്ഥാനത്തിലുള്ള വിഭജനം.   
  2. ഭൂമിശാസ്ത്രപരമായ വിഭജനം: സ്ഥലം, പ്രദേശം, നഗരം, അയൽപക്കം തുടങ്ങിയവയുടെ അടിസ്ഥാനത്തിലുള്ള വിഭജനം. 
  3. മനശാസ്ത്രപരമായ വിഭജനം: താൽപ്പര്യം, ജീവിതരീതി, വ്യക്തിത്വം തുടങ്ങിയവയുടെ അടിസ്ഥാനത്തിലുള്ള വിഭജനം.
  4. പ്രവർത്തനരീതിയനുസൃത വിഭജനം: വാങ്ങൽ രീതി, ചെലവഴിക്കുന്ന സമയം, പ്രവർത്തനരീതി തുടങ്ങിയവയുടെ അടിസ്ഥാനത്തിലുള്ള വിഭജനം.

ഈ വിഷയങ്ങൾ പഠനവിധേയമാക്കി നിങ്ങളുടെതായ മാർക്കറ്റിംഗ് പ്ലാൻ രൂപപ്പെടുത്തിയെടുക്കുക. തുടർന്ന്, ഇവയുടെ അടിസ്ഥാനത്തിൽ, ബൃഹത്തായി ടാർഗറ്റ് ചെയ്ത് നിങ്ങളുടെ ബിസിനസ് സാമ്രാജ്യം വിപുലീകരിക്കുക. സന്തോഷപ്രദമായ റീസെല്ലിംഗ് ആശംസിക്കുന്നു.